2011 ഏപ്രിൽ 30, ശനിയാഴ്‌ച

” ആദര്ശ് വീഥിയില്‍ വിട്ട്‌വീഴ്ച്ചയില്ലാതെ പടനയിച്ച സൂര്യതേജസ്‌”

1922 നവമ്പര്‍ മൂന്നിന്‌ ബാഗ്ലൂരില്‍ ജനിച്ച്‌ 2005 ഏപ്രില്‍ 27 ന്‌ അതേ ഉദ്യാന നഗരിയില്‍ വെച്ച്‌ അന്ത്യശ്വാസം വലിക്കുന്നതിനിടയില്‍ ഒരു സമുദായത്തിെ‍ന്‍ ഹൃദയതുടിപ്പുകള്‍ തൊട്ടറിഞ്ഞ്‌ ലോകത്തോളം വളര്‍ന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട്‌ എന്ന സിംഹഗര്‍ജനം നിലച്ചിട്ട്‌ ഇന്നേക്ക്‌ 5വര്‍ഷം തികയുന്നു.
കൗമാര പ്രായത്തില്‍ മുഹമ്മദലി ജിന്ന, ഫസലുല്‍ ഹഖ്‌, ലിയാഖത്‌ അലിഖാന്‍ തുടങ്ങിയ അക്കാലത്തെ സമുദായ രാഷ്ട്രീയ രംഗത്തെ പ്രതാപികളോടൊപ്പം പൊതുപ്രവര്‍ത്തന രംഗത്ത്‌ ബാലപാഠങ്ങള്‍ അഭ്യസിച്ച്‌ ഇസ്മായില്‍ സാഹിബ്‌, സീതി സാഹിബ്‌, പോക്കര്‍ സാഹിബ്‌, ഉപ്പി സാഹിബ്‌, സത്താര്‍ സേട്ട്‌ തുടങ്ങിയ ഉന്നതശീര്‍ഷരുടെ ഗുരുത്വം സ്വീകരിച്ച്‌, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍ സി.എച്ച്‌ തുടങ്ങിയ സമുദായ സ്നേഹികളുടെ മുി‍ല്‍നിന്ന്‌ പടനയിച്ച സേട്ടു സാഹിബിന്റെ ആദര്‍ശ രാഷ്ട്രീയത്തിന്റെ കാതല്‍
മേല്‍പറഞ്ഞ മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്നു. പത്തോളം രാജ്യങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനങ്ങളില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ പ്രതിനിധിയായി സംബന്‍ധിക്കുകയും ആള്‍ ഇന്ത്യാ പേഴ്സനല്‍ ലോബോര്‍ഡ്‌, മില്ലികൗണ്‍സില്‍ തുടങ്ങിയവയുടെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുകയും, 93 ല്‍ ചിക്കാഗോയില്‍ ചേര്‍ന്ന ലോക മതസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുകയും, പത്തോളം പ്രധാനമന്ത്രിമാര്‍കൊപ്പം പ്രവര്‍ത്തിക്കുകയും, നീണ്ട മുപ്പത്തിയഞ്ച്‌ വര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ കാവലാളായി പോരാടുകയും ചെയ്ത സേട്ടുസാഹിബ്‌ സേവന പാന്‍ഥാവില്‍ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക്‌ ഉയര്‍ന്നപ്പോഴും മുറുകെപിടിച്ച ചില നിലപാടുകള്‍ ആവേശത്തോടെയല്ലാതെ പുതുതലമുറക്ക്‌ ഓര്‍ക്കാനാവില്ല.
അടിയന്തിരാവസ്ഥാ കാലത്ത്‌ രാജ്യത്തെസാമുദായിക നേതാക്കളില്‍ പലരേയും പോലീസ്‌ വേട്ടയാടിയപ്പോള്‍, ഉരുക്ക്‌ വനിതയായ ഇന്ദിരഗാന്‍ധിയുടെ മുന്നില്‍ ചെന്ന്‌ താന്‍ അടിയന്തിരാവസ്ഥക്കും നിര്‍ബന്‍ധ വന്‍ധീകരണത്തിനും എതിരാണെന്നും അത്കൊണ്ട്‌ ഒന്നുകില്‍ തന്നെയും അറസ്റ്റ്‌ ചെയ്യണം അല്ലെങ്കില്‍ നിങ്ങള്‍ അറസറ്റ്്‌ ചെയ്ത്‌ ജയിലിലടച്ച മുസ്ലിം നേതാക്കളെ വിട്ടയക്കണമെന്നും ഉറക്കെ വിളിച്ച്‌ പറഞ്ഞതും, ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ഫാസിസ്റ്റുകള്‍ തല്ലിതകര്‍ത്തപ്പോള്‍ അഗ്നി സ്ഫുലിക്കുന്ന കണ്ണുകളോടെ പ്രധാനമന്ത്രിയായ നരസിംഹ റാവുവിന്റെ മുഖത്ത്‌ നോക്കി താങ്കള്‍ ഇന്ത്യന്‍ മുസ്ലിംകളെ വഞ്ചിച്ചിരിക്കുന്നുവെന്നും ഇനി ഒരുനിമിഷം ഈ കസേരയിലിരിക്കാന്‍ താങ്കള്‍ക്ക്‌ യോഗ്യതയില്ലായെന്നും റാവുവിെ‍ന്‍ മുഖത്ത്‌ നോക്കി ആക്രോശിച്ചതും, ശരീഅത്ത്‌ വിവാദം കത്തിപടര്‍ന്നപ്പോള്‍ ഒരു കയ്യില്‍ ഇന്ത്യന്‍ ഭരണഘടനയും മറുകയ്യില്‍ പരിശുദ്ധ ഖുര്‍ആനും ഉയര്‍ത്തി പിടിച്ച്‌ ഭരണഘടന ഉറപ്പ്‌ തരുന്ന അവകാശങ്ങള്‍ വകവെച്ച്‌ തരുന്നില്ലെങ്കില്‍ പരിശുദ്ധ ഖുര്‍ആന്‍ നെഞ്ചോടടക്കി പിടിച്ച്‌ മരിച്ച്‌ വീഴാനാണ്‌ എന്റെ സമുദായം ആഗ്രഹിക്കുന്നത്‌ എന്ന്‌ പാര്‍ലമെന്റില്‍ വിളിച്ച്‌ പ്‌റഞ്ഞതും സേട്ട്‌ സാഹിബിന്‌ മാത്രം സാധിച്ച പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളില്‍ ചിലത്‌ മാത്രം.
അത്യുന്നതങ്ങളില്‍ വിരാജിച്ചപ്പോള്‍ അഹങ്കരിക്കാതിരിക്കുകയും, ജീവിത സായാഹ്നത്തില്‍ താന്‍ വിശ്വസിച്ച്‌ വളര്‍ത്തി വലുതാക്കിയവര്‍ തന്നെ പിന്നില്‍ നിന്നും തിരിഞ്ഞ്‌ കുത്തിയപ്പോള്‍ അവരെ വെറുക്കാതിരിക്കുകയും ചെയ്ത മാതൃകാപുരുഷന്‍.., നീണ്ട ഏഴ്‌ പതിറ്റാണ്ടിന്റെ സംഭവബഹുലമായ രാഷ്ട്രിയ ജീവിതത്തിനിടയില്‍ അഴിമതിയുടേയും അധാര്‍മ്മികതയുടേയും സംശയത്തിന്റെ നിഴലില്‍ പോലും വരാതെ സംശുദ്ധ രാഷ്ട്രീയത്തിന്റെ പരിശുദ്ധി മരണം വരേ കാത്ത്‌ സൂക്ഷിച്ച സാത്വിക ആചാര്യന്‍.., എതിരാളികളെപോലും അകമഴിഞ്ഞ്‌ സ്നേഹിക്കുന്നതോടൊപ്പം ആദര്‍ശ വീഥിയില്‍ വിട്ട്‌വീഴ്ച്ചയില്ലാതെ പടനയിച്ച സൂര്യതേജസ്‌.., വര്‍ഗീയഫാസിസം താണ്‍ഡവ നൃത്തമാടിയ ഉത്തരേന്ത്യന്‍ തെരുവോരങ്ങളിലൂടെ സാന്ത്വനമന്ത്രവുമായി പത്രക്കാരുടേയും പട്ടാളത്തിന്റേയും അകമ്പടിയില്ലാതെ നിര്‍ഭയം സഞ്ചരിച്ച്‌ മുറാദാബാദിലും മലപ്പുറത്തും അടിച്ചമര്‍ത്തപ്പെടുന്ന സമുദായമക്കളുടെ കണ്ണുനീരിന്റെ വേദന ഒന്നായി കാണാന്‍ പഠിപ്പിച്ച മനുഷ്യസ്നേഹി..,തന്റെ സമുദായത്തിന്റെ ജീവല്‍പ്രശ്നങ്ങളില്‍ പ്രതികരിക്കുമ്പോള്‍ വികാരങ്ങളെ അടക്കിനിര്‍ത്താനാവാതെ പലപ്പോഴും പൊട്ടിതെറിച്ചിരുന്ന നിഷ്കളങ്ക ഹൃദയമുള്ള സമുദായത്തിന്റെ തോഴന്‍.., സ്വന്തം വിശ്വാസ ആദര്‍ശങ്ങള്‍ മുറുകെ പിടിച്ച്‌ ജിവിക്കുന്നതാണ്‌ തന്നെ പലരും ഫണ്ടമെന്റലിസ്റ്റ്‌ എന്ന്‌ വിളിക്കാന്‍ കാരണമെങ്കില്‍ അതില്‍ അഭിമാനിക്കുന്നു എന്ന്‌ പരസ്യമായി പറയാന്‍ ആര്‍ജവം കാട്ടിയ വിശ്വാസത്തിന്റെ പ്രതീകം.., നീണ്ട മൂന്നരപതിറ്റാണ്ട്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ അംഗമായ ഇബ്രാഹീം സുലൈമാന്‍ സേട്ട്‌ എന്ന വയോധികന്‍ ഈ ലോകത്തോട്‌ വിടപറയുമ്പോള്‍ മേല്‍പറഞ്ഞ കുറേ വിശേഷണങ്ങള്‍ക്കപ്പുറം സ്വന്തമായി എസ്‌.ടി.ഡി സൗകര്യമുള്ള ഒരു ടെലഫോണ്‍ പോലും ഉണ്ടായിരുന്നില്ല എതിന്‌ കാലം സാക്ഷി.
അധികാരത്തിന്റെ ശീതളഛായയില്‍ ലഭ്യമാവുന്ന ചെറിയ സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിപോലും ഏത്‌ ചേറിലും മുങ്ങിതാഴാന്‍ ഓടിനടക്കുന്ന വര്‍ത്തമാനകാല സമുദായ തമ്പുരാക്കള്‍ക്ക്‌ അത്കൊണ്ട്‌ തന്നെ സേട്ട്‌ സാഹിബ്‌ വല്ലാത്ത ശകുനം മുടക്കിയായിരുന്നു.
ഡല്‍ഹിയില്‍ അരങ്ങേറിയ കപട നാടകങ്ങള്‍ക്കൊടുവില്‍ ചിലര്‍ പ്രചരിപ്പിച്ച പോല തനിക്ക്‌ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തോട്‌ യാതൊരു വൈരാഗ്യ ബുദ്ധിയും ഇല്ലെന്നും മറിച്ച്‌ ബാബരി പള്ളി പൊളിക്കാന്‍ അി‍റഞ്ഞ്കൊണ്ട്‌ ഒത്താശ ചെയ്ത്‌ കൊടുത്ത റാവുവിനോട്‌ രാജിയാവാന്‍ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും തീര്‍ത്ത്‌ പറഞ്ഞതിെ‍ന്‍ പേരില്‍ മാത്രം, അധികാരത്തിന്റെ മത്ത്‌ തലക്ക്‌ പിടിച്ച ഒരുകൂട്ടം ഒറ്റുകാര്‍ ചേര്‍ന്ന്‌ കുല്‍സിത ശ്രമങ്ങളിലൂടെ പതിറ്റാണ്ടുകളായി തെ‍ന്‍ ജീവിതം തന്നെ സമര്‍പ്പിച്ച്‌ സേവിച്ച പാര്‍ട്ടിയില്‍ നിന്നും നിഷ്കരുണം പുറത്തെറിഞ്ഞപ്പോഴും ആരോടും പരിഭവമില്ലാതെ തകര്‍ന്ന നെഞ്ചുമായി വീട്ടിലേക്ക്‌ തിരിച്ച്‌ നടന്ന വന്ദ്യവയോധികന്റെ നിഷ്കളങ്കത ദര്‍ശിക്കുന്നതിലും പലരും പിശുക്ക്‌ കാണിച്ചു.
ഇന്ത്യന്‍ നാഷണല്‍ ലീഗ്‌ രൂപീകരിച്ച ശേഷം ആദ്യമായി സൗദിഅറേബ്യ സന്ദര്‍ശിച്ച സേട്ടുസിഹിബ്‌, ജിദ്ദയില്‍ രണ്ട്‌ പരിപാടികളില്‍ പങ്കെടുത്ത ശേഷം രാത്രി തായിഫില്‍ മറ്റൊരു പരിപാടിയിലും കൂടി പങ്കെടുത്ത്‌ തിരിച്ച്‌ മക്കയില്‍ സംഘാടകര്‍ ഏര്‍പ്പെടുത്തിയ ഹോട്ടലില്‍ എത്തുമ്പോള്‍ സമയം രാത്രി രണ്ട്‌ മണി, സേട്ട്സാഹിബിന്റെ നിര്‍ദ്ദേശ പ്രകാരം തൊട്ടടുത്തമുറിയില്‍ അദ്ദേഹത്തെ സുഭി നമസ്കാരത്തിന്‌ ഹറം ശരീഫിലേക്ക്‌ വിളിച്ചുണര്‍ത്തി കൊണ്ട്‌ പോകുതിന്‌ എന്നെയും സുഹൃത്തിനേയും ചുമതല ഏല്‍പ്പിച്ച ശേഷമാണ്‌ ജിദ്ദയില്‍ നിന്നുള്ള നേതാക്കള്‍ തിരിച്ച്‌ പോയത്‌, ക്ഷീണത്തിന്റെ ആധിക്യം കൊണ്ട്‌ കിടന്ന നിമിഷത്തില്‍ തന്നെ ഉറങ്ങിപോയ ഞങ്ങള്‍ വാതിലിള്‍ ശക്തമായ മുട്ട്‌ കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌, വാതില്‍ തുറന്ന്‌ നോക്കുമ്പോള്‍ കേവലം രണ്ട്‌ മണിക്കൂര്‍ മാത്രം ഉറങ്ങി എണീറ്റ്‌ കുളിച്ച്‌ വസ്ത്രംമാറി മുന്നി0 നില്‍ക്കുന്ന സേട്ട്സാഹിബ്‌. പിന്നെ പിതൃതുല്ല്യമായ സ്നേഹവായ്പോടെ ഞങ്ങളോടായി പറഞ്ഞു സുഭി ബാങ്ക്‌ വിളിക്കാറായി പള്ളിയില്‍ പോവേണ്ടെ മക്കളെ എന്ന്‌.., ഞൊടിയിടയില്‍ കുളിച്ച്‌ വസ്ത്രം മാറി സേട്ട്സാഹിബിെ‍ന്‍ കരം പിടിച്ച്‌ പരിശുദ്ധ ഹറമിലേക്ക്‌ നടക്കുമ്പോള്‍ ദിവസങ്ങളോളം ഉറക്കമില്ലാതെ യാത്രാ ക്ഷീണം കൊണ്ട്‌ അവശനായ എഴുപതിലെത്തി നില്‍ക്കുന്ന ഒരു വന്ദ്യവയോധികന്റെ വിശ്വാസ ദാര്‍ഷ്ട്യത്തിന്റെ തിളങ്ങുന്ന ആവേശത്തിന്‌ മുന്‍പില്‍ നിറകണ്ണുകളോടെ തലകുനിഞ്ഞ്‌ പോയിരുന്നു…,അചഞ്ചലമായ ദൈവ വിശ്വാസം തന്നെയാണ്‌ കഠിനമായ വഴിത്താരകള്‍ തിരഞ്ഞെടുത്ത്‌ മുന്നേട്ട്‌ ഗമിക്കാന്‍ ആ മഹാനുഭാവന്‌ പ്രചോദനമായത്‌, അത്‌ കൊണ്ട്‌ തന്നെ സേട്ട്‌ സാഹിബിന്‌ പകരം വെക്കാന്‍ മറ്റൊരാള്‍ സമുദായത്തിന്‌ ഇന്നില്ല.. അധികാര സിംഹാസനങ്ങളോട്‌ സ്വസമുദായത്തിന്റെ അവകാശങ്ങള്‍ക്കായി നിരന്തരം കലഹിച്ച മെഹബൂബെ മില്ലത്തിന്റെ പരലോകം പ്രകാശപൂരിതമാവട്ടെ എന്ന്‌ പതിനായിങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കുന്നു.. BY ASIFALI MM  PDK  asifalimmp@gmail.com

പോപ്പുലര്‍ ഫ്രണ്ട് , ജമാഅത്തെ ഇസ്ലാമി

പോപ്പുലര്‍ ഫ്രണ്ട് , ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര സംഘടനകളെ എങ്ങിനെ നേരിടണം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇന്നലെ ഒത്ത് ചേര്‍ന്നത്‌.,,,,,,,
....മുസ്ലിം സമുദായത്തിന്റെ വോട്ട് മൊത്തമായി വിറ്റ്‌ കിട്ടുന്ന്കാശുകൊണ്ട് അല്ലറ ചില്ലറ പീഡനവും, ഖത്തറില്‍,450 കോടിയുടെ ഫാക്ടറിയും,ഹജ്ജ് വകുപ്പില്‍,കറതീര്‍ന്ന അഴിമതിയും, സേട്ട് സാഹിബെന്ന ശല്യക്കാരനെ ലീഗില്‍നിന്ന് പുറത്താക്കിയും കാര്യമായ സാമ്പത്തിക ശേഷിയൊന്നുമില്ലാതിരുന്ന ,ഇപ്പോള്‍ കോടീശ്വരനും കോഴിക്കോട് നഗരത്തിലടക്കം ബഹുനിലക്കെട്ടിടങ്ങളുടെയും വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയുമായി  ഇ ടി മുഹമ്മദ് ബഷീര്‍ഉം  ്പത്തിക ശേഷിയൊന്നുമില്ലാതിരുന്ന ,ഇപ്പോള്‍ കോടീശ്വരനും കോഴിക്കോട് നഗരത്തിലടക്കം ബഹുനിലക്കെട്ടിടങ്ങളുടെയും വന്കിപട ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയുമായ ഇ ടി മുഹമ്മദ് ബഷീര്‍ഉം , പാഠപുസ്തകങ്ങള്‍ സര്ക്കാ്ര്‍ പ്രസില്‍ അച്ചടിക്കാതെ സ്വകാര്യ പ്രസിനു നല്കിങയതില്‍ ലക്ഷങ്ങളുടെ അഴിമതിനടത്തി . വയനാട്ടിലെ മീനങ്ങാടിയില്‍ ബിഎഡ് കോളേജിന് അംഗീകാരം നല്കുിന്നതിന് മീനങ്ങാടി ഭദ്രാസാനാധിപന്‍ യൂഹാനോന്‍ മാര്‍ പീലക്സിനോസില്നി്ന്ന് കോഴ ചോദിച്ചത് പുറത്തായതിനെത്തുടര്ന്നാ ണ് രാജിവയ്ക്കേണ്ടി വന്ന മുസ്ളിംലീഗ് നേതാവ് നാലകത്ത് സൂപ്പി തുടങ്ങിയ മാഫിയ തലവന്മാര് പാര്ട്ടി നേതൃത്വം ഹൈജാക്ക് ചെയ്തപ്പോ അവര് സമുദായത്തെയും മുന്കാ ല നേതാകളെയും മറന്നു , ഖത്തറില്‍ 450 കോടിയുടെ സ്റ്റീല്‍ ഫാക്ടറി; കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്സ്ക അന്വേഷണം,കുഞ്ഞാലിക്കുട്ടിയുടെ സമ്പത്തില്‍ 400% വര്ധതന ,വിദ്യാര്ഥി നികളുടെ മരണം: കുഞ്ഞാലിക്കുട്ടിയെ എതിര്‍ കക്ഷിയാക്കി ഹരജി തുടങ്ങിയ വാര്ത്ധ കള്‍ പുറത്തുവരാന്‍ തുടങ്ങി , അവര്‍ അധികാരമില്ലാതെ നിലനില്ക്കാടന്‍ കഴിയാത്ത സാമ്പത്തിക ആര്ത്തി യുടെ മൂര്ത്ത രൂപങ്ങള്‍ ആയിക്കഴിഞ്ഞു ഏവര്ക്കെ ന്ദു
സമുദായം എന്ദു ഇസ്ലാമു പച്ചയും ഓലോ തക്ബീര്ഉം് പിന്നെ പാണക്കാട്ട് നിന്ന് ഒരുതങ്ങളെയും കൂട്ടിക്കെട്ടി പാവപ്പെട്ട സമുദായത്തിന്റെ മുന്നില്‍ ചുമ്മാ ഇസ്ലാം കളിക്കുകയാണ്
,,,,,,,,,,,,,,,,
പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസില്‍ അച്ചടിക്കാതെ സ്വകാര്യ പ്രസിനു നല്‍കിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയ സൂപ്പിയും പിന്നെ കുറെ പ്രാദേശിക അഴിമതിയും ഒക്കെയായി ഒരുവിധം തെറ്റില്ലാതെ സമുദായ സേവനം നടത്തി വരുംബഴാണ്, പോപ്പുലര്‍ ഫ്രണ്ട് , ജമാഅത്തെ ഇസ്ലാമി തുടങ്ങിയവര്  വോട്ട്‌ കൈപ്പിടിയിലൊതുക്കുകയും,ലീഗിന്‍റെ കുറെ സമുദായവഞ്ചനകള്‍ അതായത് 1991 ല് BJP യുമായി ലീഗ് തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയതുംമറ്റും അവരുടെ പത്രങ്ങളിലൂടെ സമുദായത്തെ അറിയിക്കുകയും ചെയ്തു പോപ്പുലര്‍ ഫ്രണ്ട് ഒരു പടികൂടി കടന്നു അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി ഉണ്ടാക്കി മറ്റു സംസ്ഥാനങ്ങളില്‍ കരുത്ത് തെളിയിച്ചു, ഇതൊക്കെ പോരെ അവര് തിവ്രവാദി യാവാന്‍,പിന്നെയുള്ള ലീഗിന്‍റെ ശത്രു CPI(M)ആണ് മുസ്ലിം സമൂഹം കടന്നുപോന്ന  പീഡന പാര്‍വ കാലമായ അദ്വാനിയുടെ രഥയാത്ര കാലവും  ബാബറിമസ്ജിദ് ദ്വംസനവും എല്ലാം കഴിഞ്ഞുള്ള മുസ്ലിം കൂട്ടക്കൊലയ്ക്ക് ഭരണ സംവിധാനങ്ങള്‍ പരസ്യ മായി ഉപയോഗിച്ച മോധിസതെയും കുറിച്ച് മിണ്ടാതെ  പശ്ചിമബംഗാള്‍,നന്ദിഗ്രാംഎന്ന് വിളിചാര്‍ത്തു,ലീഗ്,അതിനെയും പ്രധിരോധിക്കുന്നു
ഇവരെ ഒറ്റപ്പെടുത്തി അവരുടെതായ എല്ലപത്രവും സംവിദാനങ്ങളും പൂട്ടി ഭീകരവാദികളാക്കി ജയിലിലിട്ടു ഞങ്ങള്‍ക്ക് സ്വസ്ഥമായി സമുദായ സേവനം നടത്താന്‍ വലതു  ,സാമ്രാജ്യത്വ സേവകരായ  മനോരമാദി ദ്രശ്യ ശ്രവണ മാദ്യമങ്ങളുടെ പിന്തുണ സവിനയം ലീഗ് അഭ്യര്‍ത്ഥിക്കുന്നു

2011 ഏപ്രിൽ 19, ചൊവ്വാഴ്ച

തിരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ സ്വാധീനം

ദക്ഷിണേന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ സ്വാധീനം ഏറെയാണെന്ന് ദ ഹിന്ദു പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു. ചെന്നൈയിലെ അമേരിക്കന്‍ ആക്ടിങ് പ്രിന്‍സിപ്പല്‍ ഫ്രെഡറിക് കെപ്ലാന്‍ വാഷിംഗ്ടണ് അയച്ച രേഖകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസിന്റെ കാര്‍ത്തി ചിദംബരം, കേന്ദ്രമന്ത്രി അഴഗിരിയുമായി അടുത്തു പ്രവര്‍ത്തിക്കുന്ന എം.പട്ടുരാജന്‍, എം.പി അസാദുദീന്‍ ഒവൈസി എന്നിവര്‍ പണം നല്‍കി വോട്ടുനേടാന്‍ ശ്രമിച്ചുവെന്ന കാര്യം രേഖകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
പണമായിട്ടും മദ്യമായിട്ടും മറ്റ് സേവനങ്ങളായിട്ടും തങ്ങള്‍ വോട്ടര്‍മാരെ കൈയ്യിലെടുത്തിട്ടുണ്ടെന്ന കാര്യം നേതാക്കള്‍ യാതൊരു മടിയുംകൂടാതെ സമ്മതിച്ചിട്ടുണ്ട്. വോട്ടുനേടാനായി ഏതു മാര്‍ഗ്ഗവും സ്വീകരിക്കാനും ദക്ഷിണേന്ത്യന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ തയ്യാറായിരുന്നു. പൊതുകിണര്‍ കുഴിച്ചും ദിനപ്പത്രത്തിനിടയില്‍ പണം നല്‍കിയും അവര്‍ വോട്ടര്‍മാരെ വിലയ്‌ക്കെടുത്തു.
ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുശാസിക്കുന്ന ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്ന് കെപ്ലാന്‍ അയച്ച രേഖകളില്‍ വ്യക്തമാക്കുന്നു.
അഫ്‌സല്‍ ഗുരുവും എ.പി.ജെ അബ്ദുള്‍ കലാമും സോണിയയും
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ കടുത്ത ഭിന്നത ഉണ്ടായിരുന്നുവെന്ന് ഹിന്ദു പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു. 2006ല്‍ ദല്‍ഹിയിലെ എംബസിയില്‍ നിന്നും വാഷിംഗ്ടണിലേക്ക് അയച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അഫ്ഗസല്‍ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനകത്തു തന്നെ ഭിന്നതയുണ്ടായിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രി ഗുലാംനബി ആസാദ് വധശിക്ഷ നടപ്പാക്കുന്നതിന് എതിരായിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയാല്‍ അത് മുസ്‌ലിം വോട്ടുകളെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് ഭയന്നിരുന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു.
അഫ്‌സല്‍ ഗുരു വിഷയം ദേശീയസംസ്ഥാന രാഷ്ട്രീയ രംഗത്ത് പ്രഭാവം സൃഷ്ടിച്ചിരുന്നുവെന്ന സന്ദേശമാണ് പുറത്തായ രേഖകള്‍ നല്‍കുന്നത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ഇളവുചെയ്യാന്‍ തീരുമാനിച്ചാല്‍ അത് ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍ മുതലെടുക്കുമെന്നും ശിക്ഷയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ അത് മുസ്‌ലിം വോട്ടുബാങ്കിനെ ബാധിക്കുമെന്നും കോണ്‍ഗ്രസ് ഭയന്നിരുന്നു.
അഫ്‌സല്‍ ഗുരുവിനോട് കശ്മീരികള്‍ക്ക് സഹതാപം
അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ കശ്മീരികള്‍ക്കിടയില്‍ ഒരു സഹതാപ തരംഗം നിലനിന്നിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക് നടത്തിയ അഭിപ്രായപ്രകടനങ്ങളാണ് അമേരിക്കന്‍ എംബസിയെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്.
‘കശ്മീരികള്‍ക്ക് അഫ്‌സല്‍ ഗുരുവിനോട് സഹതാപമുണ്ടായിരുന്നു. ഒരു കാര്‍ വാങ്ങിയെന്നത് മാത്രമാണ് അഫ്സ്ല്! ഗുരു ചെയ്ത കുറ്റം. പാര്‍ലമെന്റ് ആക്രമണം നടത്തിയ സംഘത്തില്‍ അഫ്‌സല്‍ ഗുരു അംഗമായിരുന്നില്ല. അദ്ദേഹം വാങ്ങിയ കാര്‍ അക്രമികള്‍ പാര്‍ലമെന്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഗുരുവിന് വധശിക്ഷ വിധിക്കാന്‍ മാത്രം ഇത് കാരണമാകുമോ? ‘ യാസിന്‍ മാലിക് ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.
ജനങ്ങളെ വേണ്ട, നേതാക്കള്‍ക്ക് സോണിയ മതി!!!
കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും നേതാക്കളുടേയും സ്വഭാവമഹത്വത്തിനെക്കുറിച്ചും വിക്കിലീക്‌സ് രേഖകള്‍ വെളിച്ചം വീശുന്നു. സോണിയാഗാന്ധിയും സന്തതി പരമ്പരകളും ജനങ്ങള്‍ക്കിടയിലേക്ക്, പ്രത്യേകിച്ച് ഹിന്ദി ബെല്‍റ്റിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടികാണിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ അന്ധമായ നേതൃത്വപ്രശംസയെയും വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ അന്ധമായി പ്രകീര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ പലസ്ഥാനങ്ങളും നേടാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം നേതാക്കള്‍ ഉണ്ടായിരുന്നതായി 2006ല്‍ ദല്‍ഹിയില്‍ നിന്നും വാഷിംഗ്ടണിലേക്കയച്ച രേഖകള്‍ സൂചിപ്പിക്കുന്നു. സോണിയാഗാന്ധിക്ക് സ്തുതി പാടിയാല്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന് ശിങ്കിടികള്‍ക്കിടയില്‍ ധാരണ ഉണ്ടായിരുന്നതായും വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു.

2011 ഏപ്രിൽ 18, തിങ്കളാഴ്‌ച

ഞങ്ങള്‍ ലീഗ് കാര്‍ ആയിപ്പോയി ഇനി ഒരിക്കലും സ്വന്ദമായി ചിനധിക്കില്ല


ഞങ്ങള്‍   ലീഗ് കാര്‍ ആയിപ്പോയി ഇനി ഒരിക്കലും സ്വന്ദമായി ചിന്തിക്കില്ല    എന്നാണ് ആതിന് അര്‍ഥം
നരീന്ദ്രമോടി ഇന്നും ഗുജറത്ത് ഭരിക്കുന്നു അവിടെ
ഇപ്പൊ ഇലക്ഷന്‍ നടന്നാലും മോടി ജയിക്കും അതിനു അര്‍ഥം സത്യം അവര്കൊപ്പം ആണെന്നാണോ കേരളത്തില്‍ ബി ജ  പി എത്രെ ഗ്രമാപ്പന്ച്ചയ്തു സീടു നേടി അതിനു  ബി ജ പി സട്യതിനോടൊപ്പം ആണ് എന്നാണോ നിയമവും സംവിധാനവും കയ്യിലുന്ടെങ്ങില്‍ ആര്‍ക്കും ആരെയും ടീവ്രവടിയാക്കാം രണ്ടു പേരും  മുത്തശി പത്രങ്ങള്‍  കയ്യില്‍ ഉള്ളപ്പോ  ആരെയും തടിയന്റെ വിട നസീറിനൊപ്പം  കൂട്ടി കെട്ടാം  ഇസ്ലാമികവിര്ധ ശക്കതി കള്‍കൊപ്പം  നിന്നാല്‍ അപ്പക്കഷണങ്ങള്‍ സ്കൂള്‍ ആയും കോളജ ആയും റോഡു പണി ആയും കലുങ്ങു പണിയായും കിട്ടികൊന്ടീ ഇരിക്കും
ഹുസ്നിമുബാരക്കിനു വേണ്ടി ഫത്വ ഇറക്കാന്‍ പന്ധിതന്മാര്‍ 30  കൊല്ലം മത്സരിച്ചു.  മുബാറക്കിന് വേണ്ടി ഇലമിസ്ടുകളെ ഒട്ടുകൊടുത്തവര്‍ യഥാര്‍ത്ഥ പന്ധിതരാണോ?   പല സമ്മേളനങ്ങളിലും ഇസ്ലാമിന്റെ പ്രടിനിധിയായി മുബാറക്ക് പങ്ങേടുത്തു   എന്ന് കരുതി അയാള്‍ യഥാര്‍ത്ഥ മുസ്ലിം പ്രടിനിധി ആയിരുന്നോ?  ഇന്നു മോധിക്ക് വേണ്ടി പത്രസമ്മേളനം നടത്താനും മൌലനമാരുണ്ട് കാര്ണം പണവും അടികാരവും മോധിക്കൊപ്പമാണ് അതുപോലെ അടികാരവും പനവും ഉള്ള മുല്ലമാരും പള്ളി തകര്‍ത്ത കോണ്‍ഗ്രസ്സും  പിന്നെ കേരളത്തില്‍ ല്‍ ലീഗില്ലെങ്ങില്‍ കോണ്‍ഗ്രസ്സ്‌ ഇല്ലെന്നു   അറിയവുന്ന ബി ജ പി യെ മറന്ന ഒരു സമൂഹത്തിന്റെ  നേതൃത്വ്വും കൂടെയുള്ള പ്പോള്‍ നിങ്ങള്‍ ജയിക്കും .അതിനിയും ആവര്‍ത്തിക്കും ഹുസ്നിമുബാര്‍ മുബരക്കിനെ തൂത്തെറി ഞ്ഞ പോലെ ഇച്ചശക്ടിയുള്ള ഒരു സമൂഹം ഉയിര്ത്തെഴുന്നെല്കുന്ന്തു വരെ ?
നിങ്ങള്കൊപ്പം 
muslim leagu  ഒരു രാഷ്ട്രീയപ്പാര്ടി യാണ് രാഷ്ട്രീയത്തിന്റെ എല്ലാ ജീര്‍ണതകളും ഉള്ളൊരു പാര്‍ടി അതില്‍ പച്ചയും ഓലോ തക്ബീറും കൂട്ടിക്കെട്ടി പോരാത്തതിന് പാണക്കാട് കുടുംബത്തില്‍ നിന്ന് തങ്ങളെയും
കൂട്ടിക്കെട്ടി ഇസ്ലാം കളിക്കുന്നു അതെ ഇതൊരു കളി തന്നെയാണ് പ കെ കുഞ്ഞാലിക്കുട്ടി എന്നാ മാഫിയ തലവന്‍ നേതൃത്വം കൊടുക്കുന്ന ഒരു സംഘത്തിന്‍റെ കളി ഈ സംഘത്തിന് എതിരായി ആര് വന്നാലും അവര്‍ ഇല്ലാതാക്കും രാഷ്ടീയ പരമായും
മതത്തെ ഉപയോഗിച്ചും തനി ഭാസിസ്റ്റു ശൈലിയില്‍ വളര്‍ത്തിയെടുത്ത ഒരുപറ്റം അണികളെ മുന്‍ നിര്‍ത്തി അവര്‍ തങ്ങളുടെ കൂട്ട് കച്ചവട സാമ്രാജ്യത്തിനെതിരായി വരുന്നവരെ പ്രധിരോധിക്കും  
ഇന്ത്യ യുടെ പൊതു ശത്രുക്കളായ,ബാബാരിമാസ്ജിട്  തകര്‍ത്തു ഇന്ത്യന്‍ മടെതരത്വം  വ്യപിച്ചരിച്ച , ഇന്ത്യന്‍  മുസ്ലിം കളെ  ശത്രു ക്കലായി  കാണുന്ന  RSS നെതിരെ ഇവരുടെ ഒരു യോഗങ്ങളിലും  പറയുകയു എന്ടാണ് RSS എന്നോ എന്ടാണ് ഫാസിസമെന്നോ ഇവരോട് പറയുകയോ ചെയ്യാറില്ല അങ്ങനെ പറയതടിന്റെ കാരണവും  ആരും അന്യോഷിക്കാറില്ല  അതിന്റെ കാരണം കേരളത്തില്‍ ലീഗ് നേത്രുത്വ ത്തിന്റെ ശത്രുക്കള്‍ സിപിഎം  തന്നെയാണ് കാരണം മുസ്ലിംകള്‍ സിപിഎം ലീക്ക് പോയാല്‍ തങ്ങളുടെ വിയവസായ സാമ്രാജിയം  തകര്‍ന്നു വിഇഴും CPM നെതിരെ  മാത്രം പച്ചയും ഇസ്ലാമും ഒരു തങ്ങളെയും കൂട്ടിക്കെട്ടി പറഞ്ഞുകൊണ്ട്  ദേ  cpi m കാറ് കൊല്ലാന്‍ വരുന്നേ  എന്നും പറഞ്ഞു  ചന്ദ്രിക വഴി അണികളെ പിടിച്ചു നിര്‍ത്തി കൊണ്ടിരുന്നാല്‍  പീഡനം നടത്താം സ്കൂളും കോളേജും തുടങ്ങി കിട്ടുന്നത് സ്വന്തമാക്കം